കോന്നി: മലയോര നിവാസികൾക്ക് ആശ്വാസം പകർന്ന് കരിമാൻതോട് – തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.ബസ് സർവ്വീസ് ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ സർവ്വീസ് തുടങ്ങും. കെ.യു.ജനീഷ് കുമാർ. എം.എൽ.എ.ഡി.റ്റി.യു. തോമസ് മാത്യുവുമായി ചർച്ചയിലാണ് തീരുമാനം.തിങ്കളാഴ്ച പുലർച്ചേ 4.30 ആരംഭിച്ച് പത്തനംതിട്ട, തിരുവല്ല, ചങ്ങനാശ്ശേരി, ആലപ്പുഴ, ചേർത്തല, എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി, തൃശ്ശൂരിൽ 11.40- ന് എത്തിച്ചേരും. തിരികെ തൃശൂരിൽ നിന്ന് 12.40. തിരിച്ച് രാത്രി 9.30 പത്തനംതിട്ടയിൽ എത്തി 8.30 ന് അവിടെ നിന്ന് തിരിച്ച് 9.30 ന് കരിമാൻതോട്ടിലെത്തി ചേരും. തലേദിവസം രാത്രിയില്‍ പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് കരിമാന്‍തോട്ടില്‍ സ്റ്റേ ചെയ്ത് പുലർച്ചെ തൃശ്യൂരിലേക്ക് പോകുന്ന രീതിയിലായിരുന്നു സര്‍വ്വീസ് ക്രമീകരിച്ചിരുന്നത്.
രാത്രിയില്‍ പത്തനംതിട്ടയില്‍ നിന്നും കരിമാന്‍തോട്ടിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ഏക ബസാണിത്. അതുകൊണ്ട് തന്നെ ദൂരദേശത്തുനിന്നും ജോലി കഴിഞ്ഞ് വൈകി പത്തനംതിട്ടയില്‍ എത്തുന്ന ആളുകള്‍ക്കും പയ്യനാമണ്‍, അതുമ്പുംകുളം, എലിമുള്ളുംപ്ലാക്കല്‍, മണ്ണീറ, തണ്ണിത്തോട്, തേക്കുതോട്, കരിമാന്‍തോട് പ്രദേശവാസികള്‍ക്ക് വീട്ടില്‍ എത്തുവാനുള്ള ഏക ആശ്രയം ആയിരുന്നു ഇത്. പത്തനംതിട്ടയില്‍ നിന്നോ കോന്നിയില്‍ നിന്നോ രാത്രിയില്‍ ടാക്‌സി വിളിച്ചാല്‍ വനമാണെന്ന കാരണത്താല്‍ ഇരട്ടിയിലധികം രൂപ മുടിക്കിയാല്‍ മാത്രമേ ഈ മേഖലകളിലേക്ക് വരുവാന്‍ സാധിക്കൂ. അതുപോലെ പുലർച്ചെ കരിമാന്‍തോട് തേക്കുതോട്, തണ്ണിത്തോട്, കോന്നി, പൂങ്കാവ്, പ്രമാടം, പത്തനംതിട്ട വഴി ഏറണാകുളം തൃശ്യൂരിലേക്ക് രാവിലെ പോകുവാനുള്ള ഏക ആശ്രയമായിരുന്നു ഈ ബസ്. ദൂരസ്ഥലങ്ങളിലുള്ള ആശുപത്രികളിലേക്കും ഇന്റര്‍വ്യൂവിനും മറ്റും പോകുവാനുള്ള നിരവധി സാധാരണക്കാരായ ആളുകള്‍ ഈ ബസിനെ ആശ്രയിച്ചിരുന്നു.