ന്യൂഡല്‍ഹി: കോഴിക്കോട് കരിപ്പൂര്‍ വിമാനാപകടത്തില്‍ വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം ഉണ്ടായ സാഹചര്യം കണ്ടെത്തുന്നതിനും മറ്റു തുടര്‍ നടപടികള്‍ക്കുമാണ് വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.
വന്ദേഭാരത് ദൗത്യത്തില്‍ ഏര്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം രണ്ടായി പിളര്‍ന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ വിമാന അപകടമാണിത്. 12 പേര് മരിച്ചതായി റിപ്പോര്‍ട്ട്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ രണ്ടു പേരും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണ് മരിച്ചത്. ഒരു സ്ത്രീയും രണ്ട് കുട്ടികളും മരിച്ചതായി വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കുന്നമംഗലം സ്വദേശി ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി രാജീവ് എന്നിവര്‍ മരിച്ചവരില്‍ പെടുന്നു. ബാക്കിയുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്‍.ഡി.ആര്‍.എഫ് സംഘം കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.