Tuesday, May 6, 2025 6:37 pm

കരിപ്പൂർ പരാമർശം വിവാദം‍ ; ഡിജിസിഎ മേധാവിയെ മാറ്റണമെന്ന് പൈലറ്റുമാരുടെ സംഘടന

For full experience, Download our mobile application:
Get it on Google Play

കരിപ്പൂർ : ഡിജിസിഎ മേധാവി അരുൺ കുമാറിനെ നീക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ രംഗത്ത്. കോഴിക്കോട് വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് അരുൺ കുമാർ നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്ക് യൂണിയനുകൾ ചേർന്ന് കത്ത് നൽകി.

കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റും സഹപൈലറ്റും അടക്കം 18 പേർ മരിച്ചിരുന്നു. ഈ അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണങ്ങൾ പുരോഗമിക്കവെ നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കണം എന്ന ആവശ്യം ഉയരാൻ കാരണമായത്.

വിമാന ദുരന്തത്തെക്കുറിച്ചു മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ലാൻഡിങ് മോശമായിരുന്നു എന്നതുൾപ്പെടെ അപക്വമായ പ്രതികരണങ്ങൾ അരുൺ കുമാർ നടത്തി. അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചു അന്വേഷണം നടക്കുമ്പോൾ അപകടത്തിന്റെ കാരണം ലാൻഡിങ്ങിലെ പിഴവാണെന്ന സ്വന്തം നിഗമനം പരസ്യമായി പ്രകടിപ്പിച്ചത് അംഗീകരിക്കാൻ കഴിയില്ല.

അപകടത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്നും അദ്ദേഹത്തിന് വ്യോമയാന മേഖലയെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്ന് വ്യക്തമാണെന്നും കത്തിൽ ആരോപിക്കുന്നു. അതിനാൽ എത്രയും പെട്ടന്ന് അരുൺ കുമാറിനെ ഡിജിസിഎയുടെ ചുമതലയിൽ നിന്നും നീക്കണമെന്ന് യൂണിയനുകൾ കത്തിൽ ആവശ്യപ്പെട്ടു. പകരം വ്യോമയാന മേഖലയിൽ പ്രവർത്തിപരിചയവും വ്യക്തമായ അറിവുമുള്ള ആളെ തൽസ്ഥാനത്തു നിയമിക്കണമെന്നുമാണ് പൈലറ്റുമാരുടെ യൂണിയൻ ഉന്നയിച്ചിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎസില്‍ റിലീസ് ചെയ്യുന്ന വിദേശ സിനിമകൾക്ക്‌ 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്‌

0
യുഎസ്: വിദേശ സിനിമകളെയും വെറുതെ വിടാതെ ട്രംപിന്റെ തീരുവ നയം. വിദേശ...

ധനകാര്യസ്ഥാപനങ്ങളിൽ നിന്നും സ്ത്രീകളെ കബളിപ്പിച്ച് വായ്പയെടുപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി

0
മണ്ണാർക്കാട്: ധനകാര്യസ്ഥാപനങ്ങളിൽ നിന്നും സ്ത്രീകളെ കബളിപ്പിച്ച് വായ്പയെടുപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി....

അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട,...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, 2025 ഏപ്രിൽ...