കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ്. കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലാണ് നിലവില്‍ കസ്റ്റംസുള്ളത്. ഇതിന് മുമ്പായി ഷാഫിയുടെ വീട്ടിലും പരിശോധന നടത്തിയതായാണ് വിവരം.
സ്വര്‍ണക്കൊള്ളയ്ക്ക് ഷാഫിയും കൊടി സുനിയും സഹായിച്ചുവെന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണ്ണം പൊട്ടിക്കുന്നതിന് (തട്ടിയെടുക്കാന്‍) സഹായിച്ചുവെന്ന മൊഴി അര്‍ജുന്‍ ആയങ്കി നല്‍കിയത്. ഇതിനുള്ള പ്രതിഫലം ഇവര്‍ക്ക് നല്‍കിയെന്നും അര്‍ജുന്‍ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.