ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ പ്രകാശ് രാജ്. ബംഗളൂരു ശാന്തിനഗറിലെ സെന്‍റ് ജോസഫ്സ് സ്കൂളിലാണ് നടൻ വോട്ട് ചെയ്തത്. അതിരാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തിയിരുന്നു. വർഗീയ രാഷ്ട്രീയത്തിനെതിരെ ജനവിധി ഉയരണമെന്ന് പ്രകാശ് രാജ് പറഞ്ഞു. ‘കർണാടകയുടെ ഭാവി നിർണയിക്കാനുള്ള സമയമാണിത്. ഞാൻ വർഗീയ രാഷ്ട്രീയത്തിനെതിരാണ്.
#KarnatakaElection2023 News: Yediyurappa Offers Prayer At Raghavendra Swamy Mutt In His Son's Assembly Constituency Before Casting Vote
Live Updates: https://t.co/i6KWZaPe4l pic.twitter.com/L6xf58kdlY
— News18 (@CNNnews18) May 10, 2023
40 ശതമാനവും അഴിമതിക്കാരായ ആളുകൾക്കെതിരെയാണ് എന്‍റെ വോട്ട് ചെയ്തത്. നിങ്ങളും മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുക. സമാധാനത്തിന്‍റെ പൂന്തോട്ടമായി കർണാടകയെ സംരക്ഷിക്കാൻ വോട്ട് ചെയ്യുക’ -പ്രകാശ് രാജ് പറഞ്ഞു. 224 നിയമസഭ സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രാവിലെ ഏഴു മുതലാണ് വോട്ടിങ് ആരംഭിച്ചത്. വൈകീട്ട് ആറുവരെ വോട്ട് ചെയ്യാം. ശനിയാഴ്ച രാവിലെ എട്ടുമുതൽ വോട്ടെണ്ണിത്തുടങ്ങും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033