ദില്ലി: കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡി.കെ ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡി.കെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം മടങ്ങി. നേതാക്കള്‍ ഡല്‍ഹിയില്‍ തുടരും. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. സിദ്ധരാമയ്യയും ഡികെ ശിവകുമാറും മുതിര്‍ന്ന നേതാക്കളാണ്, മുഖ്യമന്ത്രി സ്ഥാനത്തിന് ഇരുവരും അവകാശവാദം ഉന്നയിക്കുന്നു.
അതിനിടെ രണ്ടര വര്‍ഷത്തെ ഫോര്‍മുലയും പാര്‍ട്ടിയില്‍ ചര്‍ച്ചയായി. ഡികെ ശിവകുമാര്‍ ഇക്കാര്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആദ്യത്തെ രണ്ടര വര്‍ഷത്തെ കാലാവധി തനിക്കും രണ്ടാമത്തേത് സിദ്ധരാമയ്യയ്ക്കും നല്‍കണമെന്ന് ഡികെ ശിവകുമാര്‍ ആവശ്യപ്പെടുന്നു. തനിക്ക് ആദ്യ ടേം നല്‍കണമെന്നും അല്ലെങ്കില്‍ ഒന്നും വേണ്ടെന്നും ഡികെ ശിവകുമാര്‍ തുറന്നടിച്ചുവെന്നാണ് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാര്‍ നിരസിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.