ബംഗളൂരു: കര്‍ണാടകയില്‍ മരിക്കുന്ന മറ്റ് സംസ്ഥാനക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. മരണം സംഭവിച്ച സ്ഥലത്ത് തന്നെ സംസ്കാരം നടത്തണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മുഖ്യമന്ത്രി ബി.എസ് യെദ്യൂയൂരപ്പയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മുംബയില്‍ നിന്ന് മൃതദേഹത്ത അനുഗമിച്ചെത്തിയ നാല് പേര്‍ക്ക് മണ്ഡ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതാണ് തീരുമാനത്തിന് പിന്നില്‍. അതേസമയം നടപടിക്രമങ്ങള്‍ പാലിച്ച് മൃതദേഹം കൊണ്ടുവരാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. തീരുമാനം കര്‍ണാടക സ്വദേശികള്‍ക്കും ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ മരിക്കുന്ന കര്‍ണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാനും അനുമതി നല്‍കില്ല