ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിക്കെതിരേ നടന്ന അക്രമസംഭവത്തില്‍ കർണാടക മന്ത്രി നടത്തിയ പ്രതികരണം വിവാദത്തിൽ. സംഭവത്തെ നിസാരവത്കരിച്ചുകൊണ്ട് കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര നടത്തിയ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. വലിയ നഗരങ്ങളില്‍ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. “ഇതുപോലുള്ള വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ, അത് സ്വീകരിക്കും. കമ്മീഷണറോട് പട്രോളിങ് ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്” മന്ത്രി പരമേശ്വര പറഞ്ഞു.
സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാസീന നിലപാട് ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് മന്ത്രിയുടെ നേർക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസമാണ് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ബിടിഎം ലേ ഔട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 1.52 ഓടെയായിരുന്നു സംഭവം. ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന രണ്ട് യുവതികളിലൊരാളെയാണ് യുവാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പോലീസിന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ എഫ്‌ഐആര്‍ ഇട്ട് കേസെടുത്തിട്ടുണ്ട്. യുവാവ് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.