കര്‍ണാടക : കന്നഡ നടൻ പുനീത് രാജ് കുമാറിന് ആദരമായി കർണ്ണാടക സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ പിറന്നാൾ ദിനമായ മാർച്ച് 17 ഇനി മുതല്‍ ‘ഇൻസ്പിരേഷൻ ഡേ’ ആയി ആചരിക്കും. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കൾക്ക് അദ്ദേഹം പ്രചോദനമായിരുന്നു. അതിനാൽ മാർച്ച് 17 പ്രചോദന ദിനമായി ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട അപ്പു. പുനീത് രാജ് കുമാര്‍ വിട്ടുപിരിഞ്ഞത്തിന്‍റെ ഞെട്ടലില്‍ നിന്ന് ആരാധകര്‍ക്ക് ഇപ്പോഴും മുക്തരായിട്ടില്ല. പുനീത് അവസാനമായി അഭിനയിച്ച ചിത്രമാണ് ജയിംസിന് ഗംഭീര വരവേല്‍പ്പായിരുന്നു ആരാധകരും സഹപ്രവര്‍ത്തകരും നല്‍കിയിരുന്നത്. മരണാനന്തര ബഹുമതിയായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ‘കർണാടക രത്‌ന’ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് 2021 ഒക്ടോബർ 29-ന് വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ബെംഗളൂരു വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്‍റെ മരണം ആ ദിവസം തന്നെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു.