കോന്നി : തണ്ണിത്തോട് കൃഷി ഭവന്‍ കാര്‍ഷീക കര്‍മ്മസേന വിപണന കേന്ദ്രം തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ എ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പി വി അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പനയും മുഖ്യ പ്രഭാഷണവും ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷാജി കെ ശാമുവേല്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക യന്ത്രങ്ങളുടെ കൈമാറ്റം ഗ്രാമപഞ്ചായത്തംഗം സൂസന്‍ കെ കുഞ്ഞുമോന്‍ നിര്‍വ്വഹിച്ചു.
മികച്ച കര്‍ഷകരെ ആദരിക്കലും മൊമന്റോ വിതരണവും നടന്നു. തണ്ണിത്തോട് കൃഷി ഓഫീസര്‍ ഷിബിന്‍ ഷാജ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷ കെ ആര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പൊന്നച്ചന്‍ കടമ്പാട്ട്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുലേഖ എം എസ്,ശോഭ സി ഡി, പ്രീത പി എസ് പി എന്‍ പത്മകുമാരി, കര്‍മ്മസേന പ്രസിഡന്റും ഗ്രാമപഞ്ചായത്തംഗവുമായ എ ആര്‍ സ്വഭു, കാര്‍ഷീക വികസന സമിതി അംഗം സുമതി നരേന്ദ്രന്‍, ജി പി എല്‍ എ സി അംഗം പി എം ചെറിയാന്‍ പാങ്ങാട്ട്, കാര്‍ഷീക കര്‍മ്മസേന സൂപ്പര്‍വൈസര്‍ വീനസ്,കര്‍മ്മസേന സെക്രട്ടറി മിനിമോള്‍, കൃഷി അസിസ്റ്റന്റ് ഹാസീം എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.