Tuesday, July 8, 2025 4:38 am

പ്രകൃതി കൃഷിയുടെ ആശയങ്ങള്‍ ഭാവി തലമുറയ്ക്കുള്ള കരുതല്‍ -അഡ്വ. മാത്യു ടി. തോമസ് എം.എല്‍എ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പ്രകൃതി കൃഷിയുടെ ആശയങ്ങള്‍ ഭാവി തലമുറയ്ക്കായുള്ള കരുതലാണെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എല്‍. എ പറഞ്ഞു.  കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രകൃതി കൃഷി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനവും ജൈവ ഉത്പാദന ഉപാധികളുടെ നിര്‍മ്മാണ പരിശീലനവും വിപണനവും നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രകൃതി കൃഷി സെമിനാറും കാര്‍ഷികമേളയും സംഘടിപ്പിച്ചത്.

കൃഷിവിജ്ഞാന കേന്ദ്രത്തിന്‍റെയും കൃഷിവകുപ്പിന്‍റെയും സഹകരണത്തോടെ ബ്ലോക്ക് തലത്തില്‍ പ്രകൃതി കൃഷിയുടെ ആശയങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണെന്ന് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്‍റെ പ്രകൃതി കൃഷി പദ്ധതിയുടെ ഇന്നത്തെ സാധ്യതകളെപ്പറ്റി ആമുഖപ്രസംഗത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി പി റോബര്‍ട്ട് വിശദീകരിച്ചു.

പ്രകൃതി കൃഷി’എന്ന വിഷയത്തില്‍ പരിശീലനത്തിന് കൃഷി വിജ്ഞാനകേന്ദ്രം അഗ്രോണമി വിഭാഗം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് വിനോദ് മാത്യുവും പ്രകൃതി കൃഷി പ്രചാരകനായ ഓമന കുമാറും നേതൃത്വം നല്‍കി. പരിശീലനത്തോടനു ബന്ധിച്ച്  ജൈവ ഉല്‍പാദന ഉപാധികളുടെ നിര്‍മ്മാണ രീതികള്‍ കര്‍ഷകര്‍ക്ക് വേണ്ടി അവതരിപ്പിക്കുകയുണ്ടായി.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പ്രകാശ് ചരളേല്‍, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എൻ. മോഹനൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിന്ധു സുഭാഷ്, കുന്നന്താനം വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ. മധുസൂദനൻ നായർ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മഞ്ജുള മുരളികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാബു കൂടത്തിൽ, ജോസഫ് ജോൺ, ഈപ്പൻ വർഗീസ്, ആനി രാജു, കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.എസ്. ഈശ്വരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജനാർദ്ദനൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി.മാത്യു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജിജിമോള്‍ പി കുര്യന്‍, കൃഷി വിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് നോഡല്‍ ഓഫീസര്‍ ഡോ.ഷാന ഹര്‍ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...