ചണ്ഡിഗഡ്: പഹൽഗാം ഭീകരാക്രമണത്തെതുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയിലും സംഘർഷം ബാധിക്കാതെ കർതാർപൂർ ഇടനാഴി. പാകിസ്താനിലെ കർതാർപൂർ സാഹിബ് ഗുരുദ്വാരയിൽ പ്രാർഥനക്കായി നിരവധി വിശ്വാസികളാണ് ഈ ഇടനാഴിയിലൂടെ യാത്ര ചെയ്യുന്നത്. പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ദേര ബാബ നാനാക്ക് തീർഥാടന കേന്ദ്രത്തെയും പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബിനെയും ബന്ധിപ്പിക്കുന്നതാണ് കർതാർപൂർ ഇടനാഴി. സിഖ് മത സ്ഥാപകൻ ഗുരു നാനാക് ദേവിന്റെ അന്ത്യവിശ്രമ സ്ഥാനമാണ് ഗുരുദ്വാര ദർബാർ സാഹിബ്. പാകിസ്താനിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാരയിൽ പ്രണാമം അർപ്പിക്കാൻ വെള്ളിയാഴ്ചയും ഭക്തർ ദേര ബാബ നാനാക്കിലെ കർതാർപൂർ ഇടനാഴിയിലെത്തി. കർതാർപൂർ ഇടനാഴി തുറന്നിടണമെന്നാണ് തീർഥാടകരുടെ ആവശ്യം.ഗുരുനാനാക്കിന്റെ 550ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2019 നവംബർ ഒമ്പതിനാണ് കർതാർപൂർ ഇടനാഴി തുറന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033