ചെങ്ങന്നൂർ : കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭൂരഹിതരായവരെ കണ്ടെത്തി ഭൂമിയും വീടും നൽകുന്ന പദ്ധതിക്ക് തുടക്കം കുറിയ്ക്കുന്നു. വെൺമണി പുന്തല പേരൂർ കിഴക്കേതിൽ വി.ദാമോദരൻ നായർ അമ്പിമുക്ക് ജംഗ്ഷനു സമീപം ദാനമായി നൽകിയ 90 സെന്റ് സ്ഥലത്ത് കരുണ ഹോംസ് പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും. കരുണ ചെയർമാൻ സജി ചെറിയാൻ എംഎൽഎ അധ്യക്ഷനാകും. കെ.എസ്.ബി.ഡി.സി ചെയർമാൻ കെ.പ്രസാദ് മുഖ്യാതിഥിയാകും. ചലച്ചിത്ര സംവിധായകൻ ബ്ലസി ശിലാസ്ഥാപനം നിർവ്വഹിക്കും. വി.ദാമോദരൻ നായരെ ചടങ്ങിൽ ആദരിക്കും. അഗതികളായ കിടപ്പ് രോഗികളുടെ പരിചരണ കേന്ദ്രനിർമ്മാണത്തിനായി മണ്ഡലത്തിൽ സമാഹരിച്ച ചടങ്ങിൽ ഏറ്റുവാങ്ങും. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.