തിരുവനന്തപുരം : കരുണ സംഗീതനിശ പരിപാടിയില്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍. പരിപാടിയില്‍ 3978 പേര്‍ പങ്കെടുത്തെന്നും ഇതില്‍ 3070 പേര്‍ സൗജന്യമായാണ് പരിപാടി കണ്ടതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ കാലതാമസം വരുത്തിയതില്‍ സംഘാടകര്‍ക്ക് വീഴ്ച്ച പറ്റിയതായും ക്രൈംബ്രാഞ്ച് പറയുന്നു . ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അന്വേഷണ സംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മുഖ്യമന്ത്രിയുടെ പ്രളയ ഫണ്ടിലേക്ക് പണം ശേഖരിക്കാന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത നിശയില്‍ സംഘാടകര്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആരോപണം. എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഘടാകര്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത് .
621970 ലക്ഷം രൂപ മാത്രമാണ് ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ചത് .സംഘാടകര്‍ക്ക് 21 ലക്ഷത്തോളം രൂപ പരിപാടിയില്‍ ചെലവായതായാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.