തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിന്റെ ആസ്തി ബാദ്ധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള പണത്തിന്റെ കണക്കും സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. സഹകരണ രജിസ്ട്രാറിന്റെ മേല്‍നോട്ടത്തിലാകും മൂന്നംഗ സമിതി പ്രവര്‍ത്തിക്കുക. തിരിമറി കേസില്‍ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കരുവന്നൂര്‍ ബാങ്കിന്റെ ആസ്തി ബാദ്ധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു
RECENT NEWS
Advertisment