തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കൂടുതല്‍ പേരെ പ്രതി ചേര്‍ത്തു. ബാങ്ക് ഭരണസമിതി അംഗങ്ങളായ 13 പേരെക്കൂടിയാണ് ഇപ്പോള്‍ പ്രതിയാക്കിയിരിക്കുന്നത്. പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത് സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ്.
കേസില്‍ നിലവില്‍ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 13 പേരെക്കൂടി ഉള്‍പ്പെടുത്തിയതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി ഉയര്‍ന്നു ക്രൈംബ്രാഞ്ച് ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മൂന്നംഗ സമിതിയെ ബാങ്കിന്റെ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ സമിതി . നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള പണത്തിന്റെ കണക്കും വിലയിരുത്തും.