കാസര്‍കോട് : ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ല കലക്ടര്‍ രംഗത്ത്. കാസര്‍കോട് ജില്ലയിലെ ചില ആശുപത്രികളില്‍ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജന്‍ ക്ഷാമത്തിനുള്ള മുന്‍കരുതല്‍ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കളക്ടര്‍ പറയുന്നത്. കാസര്‍കോട്ടെ ഗുരുതര സാഹചര്യം വെളിവാക്കുന്നന്നതാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് പ്രതികരണങ്ങള്‍ വന്നു. കാസര്‍കോടിന് മാത്രം പ്രതിസന്ധി എങ്ങനെ ഉണ്ടായെന്നും ചോദ്യമുയര്‍ന്നു.
കാസര്‍കോട്ട് ഓക്‌സിജന്‍ പ്രതിസന്ധി : പൊതുജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍
RECENT NEWS
Advertisment