കോന്നി: കരിമാൻതോട് – മൂർത്തിമൺ റോഡിൽ പുലിയിറങ്ങിയതായി അഭ്യൂഹം. തേക്കുതോട് സ്കൂളിലെ വിദ്യാർത്ഥികളും സമീപവാസികളുമാണ് പുലികുട്ടിയെയും പുലിയെയും കണ്ടതായി പറയുന്നത്. ഇതിന് സമീപത്തെ റബ്ബർ തോട്ടത്തിൽ കാൽപ്പാടുകൾ കണ്ടതായും ടാപ്പിംഗ് തൊഴിലാളികൾ പറയുന്നുണ്ട്. മുൻപും പലതവണ ഇവിടെ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയിറങ്ങിയതായി അവര്‍ സ്ഥിരീകരിച്ചിട്ടില്ല.
കരിമാൻതോട് – മൂർത്തിമൺ റോഡിൽ പുലിയിറങ്ങിയതായി സംശയം ; പുലിയെയും പുലിക്കുട്ടിയെയും കണ്ടതായി നാട്ടുകാര്‍
RECENT NEWS
Advertisment