ശബരിമല : ശബരിമല സന്നിധാനത്തെ പാണ്ടിത്താവളത്തിൽ വീണ്ടും കുട്ടിയുള്‍പ്പെടെ 4 കാട്ടനകൾ ഇറങ്ങി. രാത്രിയോടെ സന്നിധാനത്തോട് ഏറ്റവും അടുത്തുള്ള ബിഎസ്എൻഎൽ ഓഫിസിന് എതിർവശത്തുള്ള ഹോട്ടലിന്‍റെ പിന്നിലാണ് കാട്ടാന കൂട്ടം വന്നത്. സന്ദേശം ലഭിച്ചതിനെ തുടർന്ന് വനപാലകർ പന്തവും പടക്കവുമായി ആനയെ തുരത്താൻ എത്തി. ആന കാട്ടിലേക്ക് മറഞ്ഞതിന് ശേഷമാണ് വനപാലകർ മടങ്ങിയത്. കരിമല വഴിയുള്ള പാതയിൽ സന്ധ്യയ്ക്കു മുൻപ് തന്നെ കാട്ടാന ഇറങ്ങുന്നുണ്ട്.
രാവിലെ 7 മുതൽ 2 വരെ മാത്രമേ അയ്യപ്പന്മാരെ അഴുതയിൽ നിന്ന് പമ്പയിലേക്ക് കടത്തി വിടു. പമ്പയിലേക്കുള്ള പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡിൽ ഇലവുങ്കൽ, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളിലും കാട്ടാന ശല്യം ഉണ്ട്. അയ്യപ്പൻമാർ കടന്നുവരുന്ന വഴികൾക്ക് ഇരുവശവും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും പഴം, മാല, പൂജാ സാധനങ്ങൾ എന്നിവ ഉപേക്ഷിക്കുന്നത് വന്യജീവികളെ ആകര്‍ഷിക്കുന്നുണ്ടെന്നും വണ്ടികളിൽ അലങ്കരിച്ച കുലവാഴ, പനയോല എന്നിവ കൊണ്ടുവന്ന് വലിച്ചെറിയുന്നത് ഒഴിവാക്കണം എന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തീർഥാടന പാതയ്ക്ക് അരികിലേക്ക് വരുന്ന ആനകളെ അകറ്റുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന 4 എലഫെന്റ് സ്‌ക്വാഡുകൾ ഉണ്ട്. നിലയ്ക്കൽ, ഉപ്പുപാറ ഭാഗങ്ങളിലാണ് കാട്ടാനകളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.