Monday, July 7, 2025 5:07 am

കടുത്തുരുത്തി എം.എൽ.എയുടെ മാർച്ച് ലോകസഭ ഇലക്ഷൻ സ്റ്റണ്ട് – കേരള യൂത്ത് ഫ്രണ്ട് (എം)

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : ആസന്നമായ ലോകസഭ ഇലക്ഷൻ മുന്നിൽ കണ്ട് റബ്ബർ കർഷകരെ കബളിപ്പിക്കാനുള്ള ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ് മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ നടത്തുന്ന കടുത്തുരുത്തി – കോട്ടയം ലോഗ് മാർച്ചെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക കമ്മിറ്റി. റബ്ബർ വിലയിടിവിന്റെ യഥാർഥ കാരണമായ ആസിയാൻ കരാറും ലോക വ്യാപാര കരാറും നടപ്പിലാക്കിയ കോൺഗ്രസിന്റെ ഭാഗമായി നിന്നുകൊണ്ട് ആർക്കെതിരെയാണ് സമരം എന്ന് വ്യക്തമാക്കുവാൻ എംഎൽഎ തയ്യാറാവണം. റബ്ബർ വില തകർച്ചയുടെ ഗുണഭോതാക്കളായ എംആർഎഫ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള ദിനപത്രത്തിൽ മാത്രം “വികസന നായകൻ ” പരിവേഷം കെട്ടിയാടുന്ന കടുത്തുരുത്തി എംഎൽഎ
ഓരോ ഇലക്ഷന് മുൻമ്പും നടത്തുന്ന പൊറോട്ട് നാടകങ്ങളുടെ തുടർച്ചയെന്നോണം റബ്ബർ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്ന പരിഹാസ്യ നാടകം പിൻവലിച്ചു റബർ കർഷകരോട് മാപ്പുപറയുവാൻ തയ്യാറാവണം.

റബ്ബർ കർഷകർക്കു വേണ്ടി നാളിതുവരെ ചെറുവിരൽക്കുവാൻ തയ്യാറാകാതിരുന്ന എംഎൽഎയോ അദ്ദേഹത്തിൻറെ പാർട്ടിക്കോ പൊടുന്നനെ റബർ കർഷകർ പ്രേമം പൊട്ടിമുളക്കുവാനുള്ള കാരണം ലോകസഭ ഇലക്ഷൻ സ്ഥാനാർത്ഥത്തിലെ ഗ്രൂപ്പ് തർക്കം മാത്രമാണ്. സമീപ നിയോജകമണ്ഡലങ്ങളായ ചങ്ങനാശ്ശേരിയിലും കോട്ടയത്തും പാലയിലും ഏറ്റുമാനൂരും ബൈപ്പാസ് റോഡിന്റെ പ്രവർത്തനം ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തപ്പോൾ സ്വന്തം നിയോജകമണ്ഡലത്തിലെ കടുത്തുരുത്തി കുറവലങ്ങാട് ബൈപാസുകൾ കഴിഞ്ഞ 18 വർഷമായി പൂർത്തിയാക്കാതെ അവശേഷിക്കുന്നതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കുവാൻ കപട വികസന നായകൻ തയ്യാറാവണം. ഈ 18 വർഷത്തിൽ ഭൂരിഭാഗവും മോൻസ് ജോസഫ് ഭരണപക്ഷ എം എൽ എ യും അതിൽ രണ്ടര വർഷകാലം പൊതുമരാമത്ത് മന്ത്രിയുമായിരുന്നു എന്ന് യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾ ആണ് അവഗണനയുടെ വലിപ്പം കൂടുന്നത്.

ഗവ. കോൺട്രാക്ടർ അസോസിയേഷന്റെ പ്രസിഡന്റ് എന്ന തന്റെ സ്വാധീനം കൊണ്ട് കടുത്തുരുത്തിയിലെ വർക്കുകൾ കോൺട്രാക്ടർമാർ പൂർത്തീകരിക്കാതെ ഇലക്ഷൻ അടുക്കുമ്പോൾ ഉദ്ഘാടന മഹാ നടത്തി വോട്ടുതട്ടാനുള്ള കടുത്തുരുത്തി എംഎൽഎയുടെ കുതന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കും എന്ന ഭയമാണോ പൊടുന്നനെ എംഎൽഎക്ക് കർഷകപ്രേമം പൊട്ടിമുളച്ചതിന്റെ പിന്നിൽ.
എൽഡിഎഫ് നേതക്കൻമാർ മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമരെയും കണ്ട് അനുവദിപ്പിക്കുന്നവയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന മാമാങ്കം നടത്തുകയും കല്യാണ – മരിച്ചടക്ക് വീടുകൾ സന്ദർശിക്കുക എന്നിവ മാത്രമാണ് ഒരു ജനപ്രതിനിടയിൽ തന്നെ കടമ എന്ന ചിന്തയുമായി നടക്കുമ്പോൾ കഴിഞ്ഞ 18 വർഷമായി ഒരു വികസനവും നടക്കാതെ തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് പോകുന്ന കടുത്തുരുത്തി നിയോജകമണ്ഡലത്തെ കണ്ടില്ലെന്ന് നടിക്കുന്ന അവിടുത്തെ എംഎൽഎ ഒരു നാടിന്റെ ആകെ ശാപമായി മാറുകയാണ്.

വികസന നായകൻ എന്ന് പറഞ്ഞു നടക്കുന്നതല്ല വികസനം കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രഖ്യപനത്തിൽ കോടികൾ വരവ് വെയ്ക്കുമ്പോഴും അതിന്റെ പ്രവർത്തനങ്ങൾ ഒന്നും നാട്ടിൽ കാണുന്നില്ല എന്നത് അവിടുത്തെ എംഎൽഎയുടെ കഴിവുകേടാണ്. എൽഡിഎഫ് ഗവൺമെൻറ് ഉപാധി രഹിത പട്ടയം പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ വിമർശിക്കുകയും ബില്ല് കീറിയെറിയുകയും ചെയ്ത നേതാക്കൻമാർ ഇപ്പോൾ കർഷക സ്നേഹവുമായി ഇറങ്ങിയതിന്റെ ഉദ്ദേശം ലക്ഷ്യങ്ങൾ എല്ലാവർക്കും മനസ്സിലാകും. രാജ്യ ചരിത്രത്തിലെ മഹത്തായ കർഷക സമര മാർഗമായ “ലോങ്ങ് മാർച്ച് ” എന്ന പേര് കടുത്തുരുത്തി – കോട്ടയം റോഡ് ഷോയിൽ നിന്ന് ഒഴിവാക്കാൻ എങ്കിലും തയ്യാറാകണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കടുത്തുരുത്തി നിയോജകമണ്ഡലത്തോടുള്ള എംഎൽഎയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മോൺസ് ജോസഫ് റബർ കർഷകരുടെ പേരിൽ നടത്തുന്ന സമരാഭാസം ജനങ്ങളുടെ മുൻപിൽ തുറന്നുകാട്ടുന്നതിനു വേണ്ടിയും യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണക്കാരിയിൽ നിന്ന് മുട്ടുചിറയിലേയ്ക്ക് വാഹന പ്രചരണ ജാഥയും തുടർന്ന് മുട്ടിച്ചിറയിൽ നിന്ന് കടുത്തുരുത്തിയിലേക്ക് ഷോട്ട് മാർച്ചും പൊതുസമ്മേളനവും നടത്തും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി

0
ഇടുക്കി : ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി....

ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ മരിച്ചു

0
തിരുവനന്തപുരം: ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ...

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. 10...

മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്....