റാന്നി : സംസ്ഥാനത്തെ വനാശ്രിത സമൂഹത്തിന്‍റെ വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി സംസ്ഥാന വനം -വികസന ഏജൻസിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കതിർ പദ്ധതിക്ക് റാന്നി ഡിവിഷനിൽ തുടക്കമായി. വനാശ്രിത ജന സമൂഹത്തിന്‍റെ സമാന്തര വിദ്യാഭ്യാസ ക്രമത്തെ ശക്തിപ്പെടുത്തുകയാണ് ചെറിയ ലൈബ്രറികൾ സജ്ജമാക്കുന്നതിലൂടെ കതിർ പദ്ധതി ലക്ഷ്യമിടുന്നത്. കോട്ടയം സെയിന്റ് ഗിറ്റ്സ് കോളേജിന്‍റെ സഹകരണത്തോടെ റാന്നി ഡിവിഷനിലെ റാന്നി റെയിഞ്ചിലെ കുടമുരുട്ടി വനസംരക്ഷണ സമിതിയില്‍ നടപ്പിലാക്കുന്ന വായനശാലയുടെ ഉദ്ഘാടനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കെ. ജയകുമാര്‍ ശര്‍മ നിർവഹിച്ചു.
കേരളത്തിലെ പൊതു സമൂഹവും സർവകലാശാലകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും 640 വന സംരക്ഷണ സമിതികളും ചേർന്നു വനാശ്രിതർക്കായി അക്കാദമിക് ശൃംഖല ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് വായനശാല ആരംഭിച്ചത്. റാന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ദിലിഫ് അധ്യക്ഷത വഹിച്ചു. ലൈബ്രറിക്കായി കോട്ടയം സെയിന്റ് ഗിറ്റ്സ് കോളേജ് സമാഹരിച്ച പുസ്തകങ്ങൾ നേച്ചർ ക്ലബ് കോർഡിനേറ്റർ അസി.പ്രൊഫസര്‍ അശ്വിന്‍. പി. വി, സഹ്യാദ്രി നേച്ചര്‍ ക്ലബ് വോളന്റിയര്‍ സെക്രട്ടറി റിന്നു സൂസന്‍ എന്നിവർ ചേർന്ന് കുടമുരുട്ടി ഊരുമൂപ്പൻ കെ.ആർ.സുശീലന് സമർപ്പിച്ചു. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മനോജ് മുഖ്യപ്രഭാഷണം നടത്തി. എഫ്.ഡി.എ ഡിവിഷന്‍ കോ- ഓഡിനേറ്റര്‍ സുരേഷ് ബാബു.കെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കുടമുരുട്ടി വനസംരക്ഷണ സമിതി പ്രസിഡന്‍റ് വിനോദ് ഓലിക്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ഓമന പ്രസന്നന്‍, സന്ധ്യ അനില്‍കുമാര്‍, റാന്നി പബ്ലിക് റിലേഷൻസ് ഓഫീസർ എം. എസ്. മനു., കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെ. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റോബിന്‍ മാര്‍ട്ടിന്‍, വനസംരക്ഷണ സമിതി സെക്രട്ടറി അജീഷ.എസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033