തിരുവനന്തപുരം : കാട്ടാക്കടയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സംഗീത് എന്ന യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലീസുകാർക്ക് സസ്‌പെൻഷൻ. മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനു എഎസ്ഐ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഹരികുമാർ , ബൈജു, സുകേശ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്‍തത്. രാത്രി 12.45 ന് തന്നെ സംഗീത് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്.
കാട്ടാക്കട കൊലപാതകം ; നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
RECENT NEWS
Advertisment