തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വികാരി ഫാ. ജോജി എം. എബ്രഹാം കൊടിയേറ്റി. മെയ് 3 മുതൽ 7 വരെയാണ് പെരുന്നാൾ. മൂന്നിന് 7 മണിക്ക് മണിപ്പുഴ റാസ, നാലിന് രാവിലെ 7 ന് വിശുദ്ധ കുർബ്ബാന ഫാ. ഏബ്രഹാം വർഗീസ്, വൈകിട്ട് 7 മണിക്ക് അഴിയിടത്തുചിറ റാസ, അഞ്ചിന് വൈകിട്ട് 7 മണിക്ക് പെരിങ്ങര റാസ, ആറിന് 4 മണിക്ക് തോണിക്കടവ് റാസ, വൈകിട്ട് 6 മണിക്ക് ഡോ. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, 7 മണിക്ക് കാവുംഭാഗം റാസ, 8 മണിക്ക് സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, ഏഴാം തീയതി രാവിലെ 8:30 മണിക്ക് ചെന്നൈ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, വെച്ചൂട്ട് സദ്യ, വൈകിട്ട് നാലിന് പള്ളിയിൽ നിന്നും ആഘോഷമായ റാസ കൊടിയിറക്ക്. ഫാ. ജോജി എം. എബ്രഹാം (വികാരി), വർക്കി കോശി (ട്രസ്റ്റി), ജോബി പി. തോമസ് (സെക്രട്ടറി), വർഗീസ് പി. സി, ജിബിൻ ജേക്കബ് (കൺവീനേഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1