കൊച്ചി : ഓഡിയോ വീഡിയോ രംഗത്തെ സൗഹൃദം പുതുക്കുവാന്‍ “കാവ്യ ആത്മസൗഹൃദം” എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചു. ഒരു കാലഘട്ടത്തില്‍ ജനങ്ങള്‍ നെഞ്ചിലേറ്റിയ ഓഡിയോ വീഡിയോ രംഗം ഇന്ന് പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പലരും ഈ രംഗം വിട്ട് മറ്റ് മേഖലകളിലേക്ക് ചേക്കേറി. എന്നാല്‍ മറ്റുചിലര്‍ ഈ രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഇപ്പോഴും സജീവമായി നിലകൊള്ളുന്നു. അന്നുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയും സ്നേഹിതരെയും ഒന്നിച്ചുകൂട്ടി സൗഹൃദം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംഘടന രൂപീകരിച്ചതെന്ന് ഈ ഉദ്യമത്തിന് മുന്‍കൈയ്യെടുത്ത തൃപ്പൂണിത്തുറ ഹാര്‍മണി വീഡിയോ ഉടമ ഷെവലിയാർ എ.എം. രാജു പറഞ്ഞു.
മലയാള സിനിമയുമായി ബന്ധപ്പെട്ട് ദൃശ്യ സംഗീത മേഖലകളിലെ കലാകാരന്മാർ, ഓഡിയോ വീഡിയോ പകർപ്പവകാശ ഉടമകൾ, വിതരണക്കാർ, ഓഡിയോ വീഡിയോ സ്ഥാപന ഉടമകൾ, ജീവനക്കാർ, ഓഡിയോ വീഡിയോ ആൽബം പ്രോഗ്രാമുകളിലെ ഗായകർ, സംഗീത സംവിധായകർ, ഗാന രചയിതാക്കൾ എന്നിവരായി മുൻകാലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമാണ് സംഘടനയിലെ അംഗങ്ങള്‍. വാഗമണ്ണിൽ കൂടിയ “കാവ്യ ആത്മസൗഹൃദം” പ്രശസ്ത ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എറണാകുളം സരിഗ ഓഡിയോസ് ഉടമ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ജോജി ജോൺ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. സന്തോഷ് വർമ്മ മുഖ്യപ്രഭാഷണം നടത്തി.
സംഘടനയുടെ പ്രസിഡണ്ടായി ഷെവലിയാർ എ.എം രാജു ഹാർമണി, ജനറൽ സെക്രട്ടറി മെന്റസ് ചാലക്കുടി, ട്രഷറർ ഗോപകുമാർ കോട്ടയം, വൈസ് പ്രസിഡണ്ടുമാരായി പ്രേമചന്ദ്രൻ സോപാനം കണ്ണൂർ,
അസൈൻ കോഴിക്കോട്, സെക്രട്ടറിമാരായി റോജി ജോൺ, അജി വയനാട് എന്നിവരെയും തെരഞ്ഞെടുത്തു. സംഘടനയുടെ രക്ഷാധികാരി അബൂബക്കർ സരിഗ ഓഡിയോസ് ആണ്. മെമ്പർഷിപ്പ് വിതരണത്തിലൂടെ കൂടുതല്‍ പേരെ സംഘടനയിലേക്ക് ചേര്‍ക്കുമെന്നും ദൃശ്യ സംഗീത സിനിമ മേഖലയിലുള്ളവരുടെ സഹകരണം തേടുമെന്നും ജനറൽ സെക്രട്ടറി മെന്റസ്, ട്രഷറർ ഗോപകുമാർ എന്നിവര്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033