തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കാവ്യകേളി പരിശീലന പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ചീഫ് സെക്രട്ടറി വി.പി.ജോയ് നിര്‍വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്.പ്രദീപിന്റെ അദ്ധ്യക്ഷതയില്‍ മുതിര്‍ന്ന അദ്ധ്യാപകനും നാടക പ്രവര്‍ത്തകനുമായ വട്ടപ്പറമ്പില്‍ പീതാംബരനെ ആദരിച്ചു.
വരും ദിവസങ്ങളില്‍ വൈലോപ്പിള്ളിയില്‍ ഹേമന്തം എന്ന സാംസ്‌കാരികോത്സവം അരങ്ങേറുമെന്ന് ജി.എസ്. പ്രദീപ് അറിയിച്ചു. ഭാഷാ ഇന്‍സ്റ്റിറ്യൂട്ട് ഡയറക്ടര്‍ പി.എസ് ശ്രീകല, കാവ്യകേളി പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ ലക്ഷ്മി ദാസ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി പി.എസ്. പ്രിയദര്‍ശനന്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് അനന്തപുരി നൃത്ത സംഗീതോത്സവത്തിന്റെ നൃത്ത പരിപാടികളും നടന്നു.