ലോകം ഇന്ന് ഇവികളുടെ പിന്നാലെയാണ് അതിനാൽ തന്നെ പല പ്രമുഖ വാഹന നിർമ്മാതാക്കളും ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തങ്ങളുടെ പവർഫുൾ V6,V8, V12 എഞ്ചിനുകളും ഇടിമുഴക്കം മാറി നിൽക്കുന്ന എക്സ്റ്റോസ്റ്റ് നോട്ടുകളുമായി ജനഹൃദയങ്ങൾ കൈയ്യടക്കിയ ലംബോർഗിനിയും ഫെറാറിയും പോലെയുള്ള നിർമ്മാതാക്കൾ ഇപ്പോൾ നിശബ്ദരായി ഇവികളിലേക്ക് ചുവടിവെയ്ക്കുകയാണ്. ഫോർ വീലറുകളെ പോലെ തന്നെ ടു -വീലർ വിഭാഗത്തിലും സ്ഥിതിഗതികൾ സാമനമാണ്. ഇവിടേയും ഇവി അധിനിവേശം പല ബ്രാൻഡുകളേയും സൈലന്റാക്കുകയാണ് എന്ന് പറയാം. തീ തുപ്പിയിരുന്ന പച്ച രാക്ഷസന്മാരായ കവസാക്കി നിഞ്ച സീരീസ് പോലും നിശ്ശബ്ദരായി മാറുന്നത് ഒരു മോട്ടോർസൈക്കിൾ പ്രേമിയെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്. എന്നിരുന്നാലും ഇടിമുഴക്കമില്ലാത്ത നിശബ്ദ മിന്നലാക്രമണങ്ങൾ വാഹനത്തിന്റെ എക്സൈറ്റ്മെന്റ് ഘടകം നിലനിർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നാളുകളായി ഇലക്ട്രിക് പരിവർത്തനത്തിന്റെ വാർത്തകൾ ഉരുന്നുണ്ടായിരുന്നു എങ്കിലും ഇനിയും താമസമുണ്ടാവും എന്നായിരുന്നു നാം ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അധികം നീളാതെ ആ നാഴിക ഒടുവിൽ വന്ന് എത്തിയിരിക്കുകയാണ്.
ജാപ്പനീസ് നിർമ്മാതാക്കൾ തങ്ങളുടെ മോഡൽ നിരയിലെ ആദ്യത്തെ രണ്ട് ഇലക്ട്രിക് മോഡലുകളെ വെളിപ്പെടുത്തിയിരിക്കുകയാണ്. കവാസാക്കി നിഞ്ച e-1, കവാസാക്കി Z e-1 എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ. ചിത്രങ്ങൾ പുറത്തു വന്നെങ്കിലും ഇവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഈ രണ്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകളെ കുറിച്ച് നിലവിൽ അറിയാവുന്നത് എല്ലാം ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നു. 1. ബാറ്ററിയും മോട്ടോറും: കവസാക്കി നിഞ്ച e-1, Z e-1 എന്നീ മോഡലുകൾ യാഥാക്രമം 6.7 bhp, 12 bhp പവർ ഔട്ട്പുട്ടുകൾ ഉത്പാദിപ്പിക്കുന്ന ബ്രഷ്‌ലെസ് ഇലക്ട്രിക് മോട്ടോർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ബാറ്ററി ഒരു ഡിറ്റാച്ചബിൾ യൂണിറ്റാണ്. രണ്ടായി സ്പ്ലിറ്റ് ചെയ്തിരിക്കുന്ന ബാറ്ററി യൂണിറ്റ് പാരലലായി കണക്ട് ചെയ്തിരിക്കുന്നു. ഇത് ബൈക്കിൽ നിന്ന് ചാർജ് ചെയ്യാനും ആവശ്യമെങ്കിൽ ഇവ സ്വാപ്പ് ചെയ്യാനും എളുപ്പമാക്കുന്നു. സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ABS, ഫുൾ ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് കൺസോളോടെയാണ് ഇത് വരുന്നത്. റോഡ്, ഇക്കോ എന്നിങ്ങനെ രണ്ട് റൈഡ് മോഡുകൾ ഇവയ്ക്ക് ലഭിക്കുന്നു ത്രോട്ടിലിനൊപ്പം ഒരു പ്രത്യേക ഇ-ബൂസ്റ്റ് ബട്ടൺ ലഭിക്കുന്നു, ഇത് ആവശ്യാനുസരണം 12 bhp പവർ ഉൽപ്പാദിപ്പിക്കുന്നിനൊപ്പം ഏകദേശം 100 കിലോമീറ്റർ മാക്സ് സ്പീഡും വാഗ്ദാനം ചെയ്യുന്നു.
എന്നാൽ കൂടുതൽ സമയത്തേക്ക് ഇ-ബൂസ്റ്റ് ഉപയോഗിക്കുന്നത് ഒരു ഇവിയിൽ സാധാരണ പ്രതീക്ഷിക്കുന്ന റൈഡിംഗ് റേഞ്ച് കുറയ്ക്കും. കൂടാതെ ഇത് ഒരു വോക്ക് മോഡിനൊപ്പം വരുന്നു, ഇത് ബൈക്കിനെ മുൻവശത്തേക്കും പിന്നിലേക്കും മന്ദഗതിയിൽ ചലിപ്പിക്കുന്നു, സാധാരണയായി പാർക്ക് ചെയ്യുമ്പോൾ ഇത് വളരെ ഉപയോഗപ്രദമാണ്. ബൈക്കിന്റെ രൂപകൽപ്പന നിഞ്ച 400, Z400 എന്നിവയിൽ നിന്ന് കടമെടുക്കുന്നു എന്നാൽ അവയുടെ ICE സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് ചില ചെറിയ അപ്‌ഡേറ്റുകളോടെയാണ് വരുന്നത്. ഇരു ബൈക്കുകൾക്കുമായി മെറ്റാലിക് ബ്രൈറ്റ് സിൽവർ, മെറ്റാലിക് മാറ്റ് ലൈം ഗ്രീൻ എന്നീ ലിവറികൾ അവതരിപ്പിക്കും, കൂടാതെ ഇലക്ട്രിക് ലൈനപ്പിലെ വരാനിരിക്കുന്ന എല്ലാ മോഡലുകളിലും ഇത് നിർമ്മാതാക്കൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ പ്രഖ്യാപന വേളയിൽ വിലയുടെ വിശദാംശങ്ങൾ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ICE മോഡലുകളേക്കാൾ ഇലക്ട്രിക് പതിപ്പുകൾക്ക് അല്പം ഉയർന്ന വില പ്രതീക്ഷിക്കാം. ഇവികളുടെ ലോഞ്ച് ഉടൻ നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മോട്ടോർസൈക്കിളുകൾ ആദ്യം യുകെ വിപണിയ്ക്ക് മാത്രമായി പരിമിതപ്പെടുത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033