കായംകുളം : കായംകുളത്ത് നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്ന് മുങ്ങിയ കാപ്പ കേസ് പ്രതി പിടിയില്‍. കായംകുളം പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി പടീറ്റതില്‍ അന്‍സാബ് (മാളു -26) ആണ് പിടിയിലായത്. റിയാസ്, അന്‍സാബിന്റെ ഭാര്യ അയിഷ ഫാത്തിമ(24), മകന്‍ ബിലാല്‍(10), കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടന്‍ എന്നിവര്‍ അപകടത്തില്‍ മരിച്ചു.
തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളടക്കമുള്ള മൂന്നംഗ സംഘത്തെ കുറത്തികാട് പോലീസാണ് ചുനക്കരയില്‍നിന്നു പിടികൂടിയത്. രാത്രി എട്ടു മണിയോടെ കുറത്തികാട് സിഐ വി. സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാര്‍ പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.