കൊട്ടാരക്കര : പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാര്‍ വിജയിച്ചു. കൊട്ടാരക്കരയില്‍ കെഎന്‍ ബാലഗോപാല്‍ വിജയിച്ചു. ജനങ്ങള്‍ കൈവിട്ടില്ലെന്ന് ഇടുക്കിയില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍. മന്ത്രിസ്ഥാനമൊക്കെ പിന്നീടുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ഇരിഞ്ഞാലക്കുടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദു വിജയിച്ചു. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്തരഞ്ജന്‍ വിജയിച്ചു. കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ 6336 വോട്ടിന് വിജയിച്ചു. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ 14647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്.