Friday, July 4, 2025 9:43 pm

മോദി സര്‍ക്കാരിന് കോര്‍പ്പറേറ്റ് അജണ്ട ; കര്‍ഷക ബില്ലിനെതിരെ ഇന്നും ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കുo : കെ.സി. വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് കോര്‍പ്പറേറ്റ് അജണ്ടയാണെന്നും കര്‍ഷക ബില്ലിനെതിരെ ഇന്നും ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കുമെന്നും രാജ്യസഭാ എംപിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍.

കാബിനറ്റിലെ മന്ത്രിവരെ രാജിവെച്ചു. ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. ഒരു നിയമം സഭയില്‍കൊണ്ടു വന്നാല്‍ നിയമത്തില്‍ പ്രമേയം അവതരിപ്പിക്കുക, ഭേദഗതി വരുത്തുക, വോട്ടിനിടുക എന്ന മെമ്പറുടെ പ്രാഥമിക അവകാശമാണ് ഇന്നലെ ഹനിക്കപ്പെട്ടത്. ധൃതിയില്‍ നിയമം പാസ്സാക്കാനുള്ള ശ്രമം നടന്നപ്പോഴാണ് പ്രതിപക്ഷത്തിന് പ്രതിഷേധിക്കേണ്ടി വന്നത്. കര്‍ഷക ബില്ലിനെതിരേ ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. സസ്പെന്‍ഷന്‍ നടപടി ഉണ്ടായാലും തങ്ങള്‍ പിന്തിരിയില്ലെന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു.

രാജനാഥ് സിങ്ങിന്റെ പ്രസ്താവന സത്യത്തെ വളച്ചൊടിക്കുന്നതാണ്. കോര്‍പ്പറേറ്റുകള്‍ക്കു കൊള്ളലാഭം കൊയ്യാനുള്ള വ്യവസ്ഥകള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഈ ബില്ലുകള്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചകള്‍ക്കുമായി സെലക്‌ട് കമ്മിറ്റിക്കു വിടണമെന്ന് അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നതാണ്. ഈ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ, അതില്‍ ചട്ടം അനുശാസിക്കും വിധം വോട്ടെടുപ്പ് നടത്താനോ തയ്യാറാവാതെ എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തി ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്തതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...

കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

0
കോഴിക്കോട് :  സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച...

ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് ഡി.രാജ

0
ബീഹാർ: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന്...