ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തിഹാർ ജയിലിൽ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായും മൻ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി ജയിലിൽ നിന്ദ്യമായ പെരുമാറ്റത്തിന് വിധേയനാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു. ഒരു കൊടുംകുറ്റവാളിക്ക് ലഭിക്കുന്ന സൗകര്യങ്ങൾ പോലും അദ്ദേഹത്തിന് ലഭിക്കുന്നില്ല എന്നത് വളരെ വേദനാജനകമാണ്. എന്താണദ്ദേഹത്തിന്റെ കുറ്റം? അദ്ദേഹം ആശുപത്രികളും സ്കൂളുകളും നിർമ്മിക്കുകയും പൊതുജനങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകുകയും ചെയ്തുവെന്നോ? ഒരു വലിയ കുറ്റവാളിയെ പോലെയാണ് അവർ അദ്ദേഹത്തോട് പെരുമാറുന്നത്. എഎപി കെജ്രിവാളിനൊപ്പം നിൽക്കുന്നുവെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.