പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ ഉല്‍പാദന ഉപാധികള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ കേര കര്‍ഷകര്‍ക്കും ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ് ഇത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ റാഹേല്‍, വിദ്യാധരപണിക്കര്‍, ശ്രീകുമാര്‍, ശ്രീവിദ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.റീജ, കൃഷി ഓഫീസര്‍ ലാലി, കേര സമിതി ഭാരവാഹികളായ ഗിരിഷ്, അജയമോഹന്‍, വിശ്വനാഥന്‍ ആചാരി, കൃഷി അസിസ്റ്റന്റ് ജീജി, ജസ്റ്റിന്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
ഉല്‍പാദന ഉപാധികള്‍ വിതരണം ചെയ്തു
RECENT NEWS
Advertisment