മെൽബൺ: ഓസ്ട്രേലിയായിൽ കേന്ദ്രീകരിച്ച് “കല” (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുകയാണ് കലയുടെ ലക്ഷ്യം. സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോൽസാഹിപ്പിക്കുന്ന വിവിധ മൽസരങ്ങൾ നടത്തും. 2024 ൽ കലയുടെ നേതൃത്വത്തിൽ ” ഓർമ്മചെപ്പ് 2024″ ഗാനമേള മെൽബണിലെ അനുഗ്രഹീത ഗായകർ അണിയിച്ചൊരുക്കും. കുട്ടികളുടെ ഡാൻസ് മൽസരവും ചിത്രരചനാ മൽസരവും “വർണ്ണം 2024” ൽ നടത്തപ്പെടും.
ഓസ്ട്രേലിയായിലെ എല്ലാ സാംസ്കാരിക രംഗത്തും കലയുടെ കൈയ്യൊപ്പ് ചാർത്തുന്ന അണിയറ പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തിലെ ജീവകാരുണ്യ രംഗത്ത് മാറ്റത്തിന്റെ ചിലമ്പൊലിയുമായി കലയുടെ പ്രവർത്തകരുണ്ടാകും. പ്രവാസി മലയാളികൾക്കായി വിവിധ സാഹിത്യരചനാ മത്സരങ്ങളും കലയുടെ നേത്രുത്വത്തില്‍ നടത്തും. കല ഓസ്ട്രേലിയായുടെ ഔദ്യോഗിക ഉൽഘാടനം ഫെഡറൽ എം.പി കസ്സാൻഡ്രാ ഫെർണാൻഡോ നിർവ്വഹിച്ചു. കലയുടെ ഓസ്ട്രേലിയാ ഭാരവാഹികളായി ജോസ് എം. ജോർജ്, അഡ്വ. ജോർജ് തോമസ്, ജോജി കാഞ്ഞിരപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.