Wednesday, July 9, 2025 12:48 pm

ബാങ്ക് ജീ​വ​ന​ക്കാ​രി 50​ ല​ക്ഷ​ത്തോ​ളം​ രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം ; കൂ​ടു​ത​ല്‍​ പേ​ര്‍​ക്ക്​ പങ്കുള്ളതായി സൂചന

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് ​: വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ അ​വ​ശേ​ഷി​ക്കെ കേ​ര​ള ബാ​ങ്കി​ലെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന്​ ജീ​വ​ന​ക്കാ​രി 50​ ല​ക്ഷ​ത്തോ​ളം​ രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍​ക്ക്​ പങ്കുള്ളതായി സൂചന. കോ​ഴി​ക്കോ​ട്ടെ പ്രധാന ശാഖയി​ലാ​ണ് വ​ന്‍ ത​ട്ടി​പ്പു​ന​ട​ന്ന​ത്. സീ​നി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍​റ്​ പി.​ടി. ഉ​ഷാ​ദേ​വി​യാ​ണ്​ ഇ​ട​പാ​ടു​കാ​രു​ടെ പ​ണം മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റി ത​ട്ടി​യെ​ടു​ത്ത​ത്. ക്ലെ​യിം ചെ​യ്യ​പ്പെ​ടാ​തെ കി​ട​ന്ന സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളും ദീ​ര്‍​ഘ​കാ​ല​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണ​വു​മാ​ണ്​ ഇ​വ​ര്‍ മാ​റ്റി​യ​തെ​ന്നാ​ണ്​ വി​വ​രം.

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തോടെ ഇ​വ​രെ ജോ​ലി​യി​ല്‍​നി​ന്ന്​ സ​സ്​​പെ​ന്‍​ഡ്​ ചെ​യ്​​തു. ത​ട്ടി​പ്പി​ന്​ കൂ​ട്ടു​നി​ന്ന​ത​ട​ക്കം സം​ശ​യി​ക്കു​ന്ന അ​ഞ്ചു​പേ​രെ മ​റ്റു ശാ​ഖ​ക​ളി​ലേ​ക്ക്​ സ്​​ഥ​ലം മാ​റ്റി. വ​രു​ന്ന മേ​യി​ല്‍ സ​ര്‍വീ​സി​ല്‍​ നി​ന്ന്​ വി​ര​മി​ക്കാ​നി​രി​ക്ക​യാ​ണ്​ ഉ​ഷാ​ദേ​വി. ഇ​വ​ര്‍ മു​മ്പ്​ ജോ​ലി ചെ​യ്ത ശാ​ഖ​ക​ളി​ലും സ​മാ​ന ത​ട്ടി​പ്പ്​ സം​ശ​യി​ക്കു​ന്ന​തി​നാ​ല്‍ തൊ​ട്ടു​മു​മ്പ്​ ജോ​ലി ചെ​യ്​​ത മാ​വൂ​ര്‍ റോ​ഡ്​ ശാ​ഖ​യി​ലേ​ക്ക​ട​ക്കം ബാ​ങ്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ഏ​റെ​ക്കാ​ല​മാ​യി ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണ​മാ​ണ്​ ത​ട്ടി​യ​ത്​ എ​ന്ന​തി​നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള മു​ഴു​വ​ന്‍ അ​ക്കൗ​ണ്ടു​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ്​ ബാ​ങ്കിന്റെ തീ​രു​മാ​നം.

ബാ​ങ്കിന്റെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കുമെ​ന്ന​തി​നാ​ല്‍ സം​ഭ​വം ഒ​തു​ക്കി​തീ​ര്‍​ക്കാ​നു​ള്ള ശ്ര​മ​വും അ​ണി​യ​റ​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്​. വ​ന്‍ സാമ്പ​ത്തി​ക ത​ട്ടി​പ്പാ​യി​ട്ടു​പോ​ലും ബാ​ങ്ക്​ അ​ധി​കൃ​ത​ര്‍ ഇ​തു​വരെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല. പ​രാ​തി ന​ല്‍​കേ​ണ്ട​ത്​ എ​ച്ച്‌.​ആ​ര്‍ വി​ഭാ​ഗ​മാണെ​ന്നും പ​രാ​തി ന​ല്‍​കി​യോ എ​ന്ന​റി​യി​ല്ലെ​ന്നും ബാ​ങ്ക്​ സീ​നി​യ​ര്‍ മാനേ​ജ​ര്‍ ബൈ​ജു പ​റ​ഞ്ഞു. അ​തി​നി​ടെ ബാ​ങ്ക്​ ഭ​രി​ക്കു​ന്ന സി.​പി.​എം നേ​തൃ​ത്വത്തിലുള്ള സ​ര്‍​വീ​സ്​ സം​ഘ​ട​ന​യി​ലെ അം​ഗ​മാ​ണ്​ ത​ട്ടി​പ്പു​ന​ട​ത്തി​യ സ്​​ത്രീ എ​ന്ന​തി​നാ​ലാ​ണ്​ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​ത്ത​ത്​ എ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക് നി​ക്ഷേ​പ​ങ്ങ​ളി​ല്‍ ന​ല്‍​കേ​ണ്ടി​യി​രു​ന്ന പ​ലി​ശ ഇ​ന​ത്തി​ലെ 2.50 ല​ക്ഷം രൂ​പ​യും ര​ണ്ടു ത​വ​ണ​യാ​യി മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തേ ബാ​ങ്കി​ലെ ത​ന്നെ മ​റ്റൊ​രു സ്ത്രീ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും 1.25 ല​ക്ഷം രൂ​പ​യും മാ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​വ​രം. ഇ​തോടെയാ​ണ്​ മ​റ്റു​പ​ല ജീ​വ​ന​ക്കാ​രും സം​ശ​യ​നി​ഴ​ലി​ലാ​യ​ത്​. ബാ​ങ്കിന്റെ ഓ​ഡി​റ്റി​ങ്ങി​ലാ​ണ്​ ത​ട്ടി​പ്പ്​ വെ​ളി​വാ​യ​ത്. മ​റ്റു ജീ​വ​ന​ക്കാ​രു​ടെ ക​മ്പ്യൂ​ട്ട​ര്‍ ലോ​ഗി​നും പാ​സ്‍വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തെ​ന്നാ​ണ്​ സം​ശ​യം. തു​ക പാ​സാ​ക്കേ​ണ്ട ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ സീ​റ്റി​ല്‍ ഇ​ല്ലാ​ത്ത സ​മ​യം ഉ​ഷാ​ദേ​വി ഇ​വ​രു​ടെ കമ്പ്യൂ​ട്ട​റി​ല്‍ നി​ന്നു തു​ക പാ​സാ​ക്കി എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ മ​റ്റു​ ജീ​വ​ന​ക്കാ​ര്‍ ബാ​ങ്ക്​ അ​ധി​കൃ​ത​ര്‍​ക്ക്​ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹയർ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക തൊഴിൽ മേള ചൊവ്വാഴ്ച പന്തളം...

0
പത്തനംതിട്ട : ഹയർ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ...

പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണം ; ജാനകി സിനിമാ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്

0
കൊച്ചി: ജാനകി സിനിമാ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ...

അന്തർവാഹിനികളെ തകർക്കാനുപയോഗിക്കുന്ന റോക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

0
ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനികളെ തകർക്കാനുപയോഗിക്കുന്ന റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചു....

നിർമാതാവും സ്വർണവ്യാപാരിയും ആയ വട്ടക്കുഴി ജോണി അന്തരിച്ചു

0
തൃശ്ശൂർ : ‘പ്രണയമീനുകളുടെ കടൽ ‘എന്ന സിനിമയുടെ നിർമാതാവും സ്വർണവ്യാപാരിയും ആയ...