കൊച്ചി : കേരള ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി. ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ പുറപ്പെടുവിച്ച് ഹൈക്കോടതി. 1850 പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പി എസ് സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജിയിലാണ് നടപടി.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു കേരള ബാങ്കിന്റെ തീരുമാനം. പാര്‍ട് ടൈം സ്വീപ്പര്‍ മുതല്‍ ഉയര്‍ന്ന മാനേജ്മെന്റ് പോസ്റ്റില്‍ ഉള്ളവര്‍ വരെ ഈ പട്ടികയിലുണ്ട്. 10 വര്‍ഷം താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്ത 852 പേരാണ് പട്ടികയിലുള്ളത് . ബാക്കിയുള്ള 1004 ല്‍ പലരും അഞ്ച് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരാണ്.