Friday, May 9, 2025 11:31 pm

കേരള ബറ്റാലിയൻ എൻസിസിയുടെ ദശദിന വാർഷിക ക്യാമ്പ് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെന്നിത്തല : 10 കേരള ബറ്റാലിയൻ എൻസിസിയുടെ ദശദിന വാർഷികക്യാമ്പ് ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ തുടങ്ങി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ഹൈസ്കൂൾ, എച്ച്എസ്എസ്, കോളേജ് എന്നിവിടങ്ങളിലെ 500 കെഡേറ്റുകളാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. ആയുധപരിശീലനം, ഡ്രിൽ, ശാരീരികക്ഷമത പരിശീലനം, മോക് ഡ്രിൽ, ഇന്ത്യൻനിർമിത തോക്കുകളുടെ പ്രവർത്തനം സംബന്ധിച്ച പഠനം, കലാസാംസ്കാരിക പരിപാടികൾ, റോഡുസുരക്ഷാ ബോധവത്‌കരണം, ശുചിത്വ ബോധവത്‌കരണം എന്നിവയാണ് ക്യാമ്പിൽ ക്രമീകരിച്ചിരിക്കുന്നത്. കേണൽ എസ്.കെ. നായർ ഉദ്ഘാടനം നിർവഹിച്ചു.

നവോദയ സ്കൂൾ പ്രിൻസിപ്പൽ സി.എച്ച്. ദിനേശൻ അധ്യക്ഷത വഹിച്ചു. ലെഫ്. കേണൽ ജിതേഷ് കുമാർ, എൻസിസി ഓഫീസർമാരായ ഗോപകുമാർ, സിബി മത്തായി, അലക്സ് വർഗീസ് മാവേലിക്കര, ടി.ജെ. കൃഷ്ണകുമാർ, എബി മാത്യു, ജി. ദിനു, ആർ. അനൂപ്, കെ.എസ്. മിസ്സി, സരിതാചന്ദ്രൻ, രശ്മി, വി. ജയലക്ഷ്മി, സുബേദാർ മേജർ ഗുരുവയ്യ, സുബേദാർ എസ്. സജീവ്, സി.എച്ച്.എം. നാഗ്നേ, ഹവീൽദാർമാരായ രതീഷ്, പ്രദീപ്, ജയേഷ്, ഹരീഷ്, ആനന്ദ് എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യവസായ മുന്നേറ്റത്തിലൂടെ വരുമാനം വർദ്ധിച്ചു : മന്ത്രി കെ എൻ ബാലഗോപാൽ

0
പത്തനംതിട്ട : ഒരു ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിക്കുന്ന...

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ മാറ്റം

0
തിരുവനന്തപുരം : 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ...

കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് നാല്...

0
കോഴിക്കോട്: കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം...

എസ്എസ്എല്‍സി ; ജില്ലയില്‍ 99.48 വിജയശതമാനം

0
പത്തനംതിട്ട : ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.48 വിജയശതമാനം. പരീക്ഷ എഴുതിയ...