തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്താണ് പുതിയ നടപടി. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴുവരെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
ദിവസേന 600 ടോക്കണുകള്‍ വരെ അനുവദിക്കാനും തീരുമാനമായി. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള എന്ന വ്യവസ്ഥയും നീക്കി.