കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇടവേളയ്ക്ക് ശേഷമുള്ള മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. മുഹമ്മദനിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് നടത്തിയത്. ക്വാമെ പെപ്ര, ജെസൂസ് ജിമനെസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. മിറാലോല്‍ കസിമോവിന്റെ വകയായിരുന്നു മുഹമ്മദനിന്റെ ഏക ഗോള്‍. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. മുഹമ്മദന്‍ 11-ാം സ്ഥാനത്താണ്. രണ്ടാം പാതിയിലാണ് ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ കൊല്‍ക്കത്തന്‍ ടീം മുന്നിലെത്തി. കസിമോവിന്റെ കിക്ക് രക്ഷപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സ് കീപ്പര്‍ക്ക് സാധിച്ചില്ല. രണ്ടാം പകുതിയില്‍ പെപ്രയെ പകരക്കാരനായി എത്തിച്ചതോടെ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറിയത്. അതിന്റെ ഫലം 67-ാ മിനിറ്റില്‍ കാണുകയും ചെയ്തു. ലൂണയുടെ വലതു വിങ്ങില്‍ നിന്നുള്ള ഒരു ക്രോസ് നോഹ ഗോള്‍ മുഖത്തേക്ക് മറിച്ചു നല്‍കി. അത് പെപ്ര ലക്ഷ്യത്തില്‍ എത്തിച്ചു. നാല് മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. നവോച നല്‍കിയ ക്രോസ് ഹെഡ് ചെയ്ത ജിമനെസ് ഗോളാക്കി മാറ്റി. സ്‌കോര്‍ 2-1. ബ്ലാസ്‌റ്റേഴ്‌സിന് ജയം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1