തിരുവനന്തപുരം : കേന്ദ്രം പലവിധത്തിലും സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നതിനിടയിലാണ് ധനമന്ത്രി തോമസ് ഐസക് പതിനൊന്നാം ബജറ്റ് അവതരിപ്പിച്ചത്.
നികുതി കുടിശികകള്‍ പിരിച്ചെടുക്കാന്‍ ക്രിയാത്മക നടപടികള്‍ നിര്‍ദേശിച്ചും ആഡംബര നികുതികള്‍ വര്‍ദ്ധിപ്പിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്രിയാത്മകമായ പുനര്‍ വിന്യാസത്തിലൂടെയും ചെലവ് ചുരുക്കല്‍ നടപടികളും വരുമാന വര്‍ദ്ധനവിനും നിര്‍ദേശങ്ങള്‍ വെച്ച തോമസ് ഐസക് ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ ജനോപകാര പദ്ധതികള്‍ക്ക് അധിക ഫണ്ടുകള്‍ വിലയിരുത്തുകയും ചെയ്തു.
ക്ഷേമപെന്‍ഷനുകള്‍ 1300 രൂപയായി വര്‍ദ്ധിപ്പിച്ചു, നെല്‍ കൃഷിക്കായി 118 കോടി രൂപ വകയിരുത്തി, വിദ്യാഭ്യാസ മേഖലയ്ക്ക് 35000 കോടി രൂപ എന്നിങ്ങനെ ജനക്ഷേമത്തിന്റെയും പുരോഗതിയുടെയും സര്‍വതലസ്പര്‍ശിയായി പിണറായി സര്‍ക്കാറിന്റെ നാലാം സമ്പൂര്‍ണ ബജറ്റ്