തിരുവനന്തപുരം : രാവിലെ 9 മണിക്ക് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നു പോകുമ്പോളാണ് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണം. വരുമാന വര്‍ധനയ്ക്കുള്ള നടപടികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക.
ചെലവു ചുരുക്കാനുള്ള നിര്‍ദേശങ്ങളുള്ള ബജറ്റില്‍ വന്‍കിട പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറവാണ്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വ്യാവസായിക മേഖലയിൽ വലിയ വളർച്ചയുണ്ടായെന്ന് ഇന്നലെ സഭയിൽ ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. 7.5 ശതമാനമാണ് കഴിഞ്ഞ വർഷത്തെ വളർച്ചാനിരക്ക്.
കേന്ദ്രനികുതിവിഹിതത്തിൽ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകണമെന്നാണ് സർക്കാർ തീരുമാനം. പ്രതിശീര്‍ഷ വരുമാനം ഒരുലക്ഷത്തി നാല്‍പ്പത്തിയെട്ടായിരത്തി എഴുപത്തിയെട്ടായി ഉയര്‍ന്ന സാഹചര്യത്തില്‍ ആത്മവിശ്വാസത്തോടെയാകും താന്‍ പതിനൊന്നാമത് ബജറ്റ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.