തളിപ്പറമ്പ് : കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.വി. ഗോവിന്ദൻ നിര്‍വഹിച്ചു. നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട് മലപ്പുറം തുടങ്ങി പത്ത് ജില്ലകളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 18 ഫാമുകളാണ് പദ്ധതിയുടെ ഭാഗമാവാൻ താല്പര്യം പടകടിപ്പിച്ചത്.
കോഴിയിറച്ചിയുടെ അമിതവിലക്ക് പരിഹാരം കണ്ടെത്തുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ 50% ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉല്‍പാദിപ്പിച്ച് വിപണനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. മൃഗസംരക്ഷണ വകുപ്പും കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായും സംയോജിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.
നഗരസഭ വൈസ് ചെയര്‍മാൻ കല്ലിങ്കീല്‍ പത്മനാഭൻ അധ്യക്ഷത വഹിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് പദ്ധതിക്കായി ചിക്കൻ നല്‍കുന്നതിന് പ്രിയം ചിക്കൻ ഫാം- പടിയൂര്‍ ഉടമസ്ഥ പങ്കജാക്ഷിയില്‍ നിന്നുള്ള എഗ്രിമെന്റ് എം.എല്‍.എ കെ.ബി.എഫ്.പി.സി.എല്‍ കമ്പനി അധികൃതര്‍ക്ക് കൈമാറി. പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി, ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ജോജി ജോസഫ് , നഗരസഭ കൗണ്‍സിലര്‍ കെ.എം. ലത്തീഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓര്‍ഡിനേറ്റര്‍ പി.ഒ. ദീപ, സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ രാജി നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.