പത്തനംതിട്ട : സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിയമങ്ങൾ പിൻവലിക്കുക, ആര്‍.ബി.ഐ നയങ്ങൾ തിരുത്തുക, ക്ഷീര സംഘങ്ങൾക്ക് ആദായ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക, സഹകരണ ബാങ്കുകളിലെ നിക്ഷേപം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സഹകരണ വേദി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടെലികോം ആഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
കേരള സഹകരണ വേദി ജില്ലാ പ്രസിഡന്റ് വി.കെ പുരുഷോത്തമൻ പിള്ള സമരം ഇത്ഘാടനം ചെയ്തു. സഹകരണ വേദി മണ്ഡലം പ്രസിഡന്റ് സുശീൽ കുമാർ അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ, എൽസി സെക്രട്ടറി ബി.ഹരിദാസ് , രാജൻ ജോർജ് , സി.സി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു