പത്തനംതിട്ട : 60 വയസിന് മുകളിലുള്ളതും ആദായനികുതിയുടെ പരിധിയിൽ വരാത്തതുമായ മുഴുവന്‍ പേര്‍ക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം അഡ്വ. എൻ. ബാബു വർഗീസ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ 5000 രൂപയും കേന്ദ്ര സർക്കാർ 5000 രൂപയും നല്കിയാന്‍ ഇത് നടപ്പിലാക്കുവാന്‍ കഴിയും.
വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് കര്‍ഷകര്‍. കടമെടുത്ത് കൃഷി ചെയ്തവര്‍ ഇന്ന് ആത്മഹത്യയുടെ മുമ്പിലാണ്. കര്‍ഷകരോടും കാര്‍ഷിക മേഖലയോടും തികഞ്ഞ അവഗണനയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അഡ്വ. എൻ. ബാബു വർഗീസ് പറഞ്ഞു. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പഴ കളിയ്ക്കപ്പടിയിൽ നടന്ന ആറൻമുള നിയോജക മണ്ഡലം തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി. ജി സാമുവേൽ അധ്യക്ഷത വഹിച്ചു. എബ്രഹാം കലമണ്ണിൽ, ദീപു ഉമ്മൻ, കുഞ്ഞുമോൻ കെങ്കിരേത്ത്, സാം മാത്യൂ, റോബിൻ ഫിലിപ്പ് എന്നീവർ പ്രസംഗിച്ചു.