പത്തനംതിട്ട : കേരളം ലഹരി മാഫിയയുടെ ഹബ്ബായി മാറിയിരിക്കുകയാണെന്നും ഇവരുടെ അഴിഞ്ഞാട്ടം മൂലം ജനങ്ങളുടെ സ്വൈര ജീവിതം പോലും ദുസ്സഹമായിരിക്കുന്നുവെന്നും കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് എംഎൽഎ. കേരള കോൺഗ്രസ് (ജേക്കബ്) പത്തനംതിട്ട നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ പോലും ലഹരി മരുന്നിന്റെ ഏജന്റുമായി മാറുന്നത് അപകടകരമായ അവസ്ഥയാണ്. ഈ മാഫിയ സംഘത്തെ അമർച്ച ചെയ്യുവാൻ സർക്കാർ തയ്യാറാകുന്നില്ല. ഭരണകക്ഷിയുടെ ഒത്താശയോടുകൂടിയാണ് പല മേഖലകളിലും ലഹരി മരുന്നിൻ്റെ വിൽപ്പനകളും വിതരണവും വ്യാപകമായി നടക്കുന്നതെന്നും ഗുണ്ടാ സംസ്കാരമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടാതിരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സാമുദായിക സംഘടനകളും ബോധവൽക്കരണ പദ്ധതികളുമായി മുന്നിട്ടിറങ്ങണമെന്നും അനൂപ് ജേക്കബ് പറഞ്ഞു. പാർട്ടി ജില്ലാ പ്രസിഡൻറ് സനോജ് മേമന അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കോശി തുണ്ടുപറമ്പിൽ, സംസ്ഥാന ഉന്നതാധികാര സമിതി അംഗം ഷിബു കെ എബ്രഹാം, ജോൺപാപ്പി, രാജൻ പടിയറ, ബോബൻ തെക്കേതിൽ, പറക്കോട് മുരളി, സജി ഇടിക്കുള കെ ജി ഇടിക്കുള, രാജു വാണിയപുരയ്ക്കൽ, സാംസി അഞ്ചാമത്ത്, ടി.ജി വർഗീസ്, ശ്യാം കാത്തിരക്കാട്ട്, ടി.ഇ മജീദ്, കെ. കെ. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1