കോട്ടയം : പാലാ നഗരസഭാധ്യക്ഷസ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മും സിപിഎമ്മും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പുതിയ ചെയർമാനായി സിപിഎം നോമിനി ബിനു പുളിക്കകണ്ടത്തെ നിയോഗിക്കാനുള്ള നീക്കത്തിനെതിരെ ആണ് കേരള കോൺഗ്രസ് എം എതിർപ്പ് ഉന്നയിച്ചത്. ഇന്നലെ മന്ത്രി വി.എൻ വാസവൻ പങ്കെടുത്ത ചർച്ചയിലും ജോസ് കെ മാണി നിലപാട് ആവർത്തിച്ചിരുന്നു.
അതേസമയം ജോസ് കെ മാണിയുടെ നിലപാടിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ധാരണ പ്രകാരം രണ്ട് വർഷത്തിനു ശേഷം കേരളകോൺഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറെക്കര ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. അടുത്ത രണ്ട് വർഷം സിപിഎം പ്രതിനിധിയാണ് ചെയർമാൻ ആകേണ്ടത്. ബിനു ഒഴികെ മറ്റൊരെയും അംഗീകരിക്കാമെന്ന നിലപാടാണ് കേരള കോണ്‍ഗ്രസിനുള്ളത്. കേരള കോണ്‍ഗ്രസ് പ്രതിനിധിയും ബിനു പുളിക്കക്കണ്ടവുമായുണ്ടായ തമ്മിലടിയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.