Tuesday, January 7, 2025 9:50 am

റബ്ബര്‍ വിലകുറവ് പരിഹരിക്കണം ; കേരളാ കോണ്‍ഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പ്രതികൂല കാലാവസ്ഥ മൂലം റബ്ബര്‍ ടാപ്പിംഗ് നടക്കാത്ത സാഹചര്യത്തില്‍ റബ്ബര്‍ വ്യവസായ ലോബികളുടെ ഇടപെടല്‍ മൂലം റബ്ബറിന് 175 രൂപയില്‍ നിന്നും 154
രൂപയിലേക്ക് വില കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ കാര്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയും തോമസ് ചാഴിക്കാടന്‍ എം.പി യും കേന്ദ്രത്തില്‍ ഇടപെടലുകള്‍ നടത്തി വരുന്ന ഈസമയത്ത് പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ക്കു തുടക്കം കുറിയ്ക്കാന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. കൂടാതെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നോരുക്കളുടെ ഭാഗമായി ബൂത്ത് തലങ്ങളില്‍ ബിഎൽഎമാരെ തിരഞ്ഞെടുക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ബുത്ത് തലങ്ങളില്‍ തുടക്കം കുറിക്കുന്നതിനും തീരുമാനിച്ചു.

ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. വിജി. എം. തോമസ്, ജോസഫ് ചാമക്കാല, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ടോബിന്‍ കെ. അലക്‌സ്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സാജന്‍ കുന്നത്ത്, എ.എം. മാത്യു ആനിത്തോട്ടത്തില്‍, ജോസ് ഇടവഴിക്കല്‍, തോമസ് റ്റി. കീപ്പുറം, ജോജി കുറത്തിയാടന്‍, ബെന്നി വടക്കേടം, ജോയി ചെറുപുഷ്പം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്റ്റിഫന്‍ ജോര്‍ജ്ജ്, ജോസ് ടോം, പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഊഴത്തുവാല്‍, ഫിലിപ്പ് കുഴികുളം, നിര്‍മ്മല ജിമ്മി, ഡോ. സിന്ധുമോള്‍ ജേക്കബ്, സഖറിയാസ് കുതിരവേലി, ജോര്‍ജ്ജുകുട്ടി ആഗസ്തി, പ്രദീപ് വലിയപറമ്പില്‍, സിറിയക് ചാഴികാടന്‍, എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി., തോമസ് ചാഴികാടന്‍ എം.പി, ചീഫ് വിപ്പ്, ഡോ.എന്‍. ജയരാജ്, എം.എല്‍.എ മാരായ ജോബ് മൈക്കിള്‍, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15-ാം തീയതിക്കുള്ളില്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ പൂര്‍ത്തീകരിക്കുന്നതിനു തീരുമാനമായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് തെറിപ്പിച്ചു

0
പത്തനംതിട്ട : റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ...

ദില്ലി വിമാനത്താവളത്തിൽ ഇന്നലെ വൈകിയോടിയത് 400 ഫ്ലൈറ്റുകൾ

0
ദില്ലി : തലസ്ഥാന ന​ഗരത്തിലെ കനത്ത മൂടൽമഞ്ഞിന് ആശ്വാസമായി തിങ്കളാഴ്ച വൈകുന്നേരം...

മണ്ണടിയില്‍ തെരുവുനായ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്ക്

0
അടൂര്‍ : മണ്ണടിയില്‍ തെരുവുനായആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്ക്. മണ്ണടി...

സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു

0
കൊച്ചി : സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി...