തിരുവല്ല : കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജക മണ്ഡലം നേതൃയോഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിന്റെ ഫലമായി യുവജനങ്ങൾക്കിടയിലെ അക്രമവും കൊലപാതകങ്ങളും സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. യുവജനതയെ വഴിതെറ്റിക്കുന്ന ഇത്തരം വിഷയങ്ങളിൽ നിന്നും അവരെ കലാകായിക രംഗങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നതിന് എല്ലാ വാർഡ് അടിസ്ഥാനത്തിലും കലാമേളകൾ, കായിക മത്സരങ്ങൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. വന്യജീവി ആക്രമണത്തിനെതിരെ മാർച്ച് 27 ന് പാർട്ടി ചെയർമാന്റെ നേതൃത്വത്തിൽ നടക്കുന്ന ദില്ലി ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് 25 ന് തിരുവല്ലയിൽ അഭിവാദ്യ പ്രകടനം നടത്തുവാൻ തീരുമാനിച്ചു.
ഉന്നതാധികാരസമിതി അംഗം ടി.ഒ എബ്രഹാം, ജില്ല ഭാരവാഹികളായ സോമൻ താമരച്ചാലിൽ, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ഷെറി തോമസ്, രാജീവ് വഞ്ചിപ്പാലം, ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ, രാജപ്പൻ, നിയോജകമണ്ഡലം സെക്രട്ടറിമാരായ ബിനിൽ തേക്കുംപറമ്പിൽ, ജെയിംസ് ഇളമത, സംസ്ഥാന സമിതി അംഗങ്ങളായ ബോസ് തെക്കേടം, ജോയ് ആറ്റുമാലിൽ, സജി വിഴലിൽ, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, ജനറൽ സെക്രട്ടറി ദീപക് മാമ്മൻ മത്തായി, നിയോജക മണ്ഡലം പ്രസിഡൻ്റ് നെബു തങ്ങളത്തിൽ, പ്രദീപ് മാമ്മൻ മാത്യു, മണ്ഡലം പ്രസിഡന്റുമാരായ എബ്രഹാം തോമസ്, പോൾ മാത്യു, ബാബു പുല്ലേരിക്കാട്ടിൽ, എം.വി യോഹന്നാൻ, മനോജ് മടത്തുമൂട്ടിൽ, ലിറ്റി കൈപ്പള്ളിൽ, ദീപാ ബെന്നി, നേതാക്കന്മാരായ റോയി കണ്ണോത്ത്, സജു ശാമുവേൽ, ബെന്നി മനക്കൽ,ബിജു തുടങ്ങിപറമ്പിൽ, അനിൽ എബ്രഹാം, അഡ്വ. ജേക്കബ് ഇരണിക്കൽ, നരേന്ദ്രനാഥ്, ജോർജ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.