Friday, May 9, 2025 8:04 pm

കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക പ്രതിഭ ജോസഫ് മുരിക്കന്റെ അൻപതാം ചരമവാർഷികം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക പ്രതിഭ ജോസഫ് മുരിക്കന്റെ അൻപതാം ചരമവാർഷികം കുട്ടനാട്ടിലെ ചിത്തിര കായൽ നിലത്തിൽ വെച്ച് ആചരിച്ചു. സംസ്കാരവേദി ആലപ്പുഴ ജില്ല പ്രസിഡന്റ് അഡ്വ പ്രദീപ് കൂട്ടാലയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു. രണ്ടാം ലോകമഹായുദ്ധാനന്തരം ഉണ്ടായ ഭക്ഷ്യക്ഷാമത്തിൽ നിന്നും തന്റെ നൂതനാശയം പ്രായോഗീകമാക്കുക വഴി രക്ഷിച്ച മുരിക്കന്റെ അസാമാന്യമായ ദീർഘവീക്ഷണവും കഠിനാധ്വാനവും കേരള ജനത ഇന്നും വേണ്ടത്ര മനസിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല എന്നത് ഖേദകരമാണ് എന്ന് ഡോ പേരയിൽ പറഞ്ഞു.

മുരിക്കനെ കായൽ രാജാവ് എന്നും ബൂർഷ്വാ എന്നും വിളിച്ച് പരിഹസിക്കുന്നവർ അന്നമൊരുക്കക എന്നത് നിസ്സാര കാര്യമല്ല എന്ന് മനസിലാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവിയും കന്നഡ, തെലുങ്ക് ചലച്ചിത്ര പ്രവർത്തകനുമായ ലക്ഷ്മണ റാവു മുഖ്യാതിഥിയായി പങ്കെടുത്ത സമ്മേളനത്തിൽ രാജു കുന്നിക്കാട് മുരിക്കൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രിൻസ് കുന്നപ്പള്ളി,ഫിലിപ്പോസ് തത്തംപള്ളി,ഡോ ജേക്കബ് സാംസൺ, വടയക്കണ്ടി നാരായണൻ, അഡ്വ അനിൽ കാട്ടാക്കട,പി റ്റി ജേക്കബ് ബിജു നൈനാൻ മരുതുക്കുന്നേൽ,സാം സി ജോൺ മുതലായവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 2 വരെ

0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ...

അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

0
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ്...

പാകിസ്താൻ ആക്രമണത്തിൽ ജമ്മുകശ്മീരിൽ രണ്ട് വിദ്യാർഥികൾ മരിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി

0
ന്യൂഡൽഹി: പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ജമ്മുകശ്മീരിൽ രണ്ട് വിദ്യാർഥികൾ മരിച്ചുവെന്ന് വിദേശകാര്യ...

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി...