തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്.
കൊല്ലത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍ – 24, മലപ്പുറം 5, കോഴിക്കോട് 12, തിരുവനന്തപുരം 5, കാസര്‍കോട് 7, പത്തനംതിട്ട 17, ഇടുക്കി 1, എറണാകുളം 3, കോട്ടയം 11, കൊല്ലം 24 , തൃശൂര്‍ 6, കണ്ണൂര്‍ 4, ആലപ്പുഴ 4, പാലക്കാട് 23, വയനാട് 5. വിദേശത്തുനിന്നു വന്നവര്‍–87, ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍–36, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-4.
57 പേര്‍ രോഗമുക്തി നേടി. മലപ്പുറം 1, കോഴിക്കോട് 11, തിരുവനന്തപുരം 2, കൊല്ലം 2, ആലപ്പുഴ 12, പത്തനംതിട്ട 12, എറണാകുളം 1, പാലക്കാട് 10, വയനാട് 2, കണ്ണൂര്‍ 2, കാസര്‍കോട് 2
സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു. ഇതുവരെ 3039 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേര്‍ ചികിത്സയില്‍. 139342 പേര്‍ നിരീക്ഷണത്തില്‍. 258 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 178559 സാംപിളുകള്‍ ഇതുവരെപരിശോധന നടത്തി. സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകള്‍ 111 ആയി.