തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ഒരാള്‍ മരിച്ചു, 60 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചതാണിത്. ഇന്നലെ 138 ആയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി നൂറില്‍ കൂടുതലാണ് രോഗികള്‍. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണ്. ഇതോടൊപ്പം രോഗലക്ഷണം ഇല്ലാതെ രോഗബാധിതരാകുന്ന കേസുമുണ്ട്. ഉറവിടം കണ്ടെത്താനാാവാത്ത കേസുകളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചത് മലപ്പുറം 11 , കോഴിക്കോട് 6, പാലക്കാട് 27, കണ്ണൂര്‍ 6, എറണാകുളം 13, തൃശൂര്‍ 16, പത്തനംതിട്ട 27, കോട്ടയം 8, കൊല്ലം 4, വയനാട് 2, തിരുവനന്തപുരം 4, ആലപ്പുഴ 19 എന്നിങ്ങനെയാണ്
60 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചതില്‍ 71 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51, സമ്പര്‍ക്കം വഴി 9 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ ഒന്ന്.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ ഡല്‍ഹി 14, തമിഴ്‌നാട് 11, മഹാരാഷ്ട്ര 9, ബംഗാള്‍ , ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ രണ്ടു വീതം, മധ്യപ്രദേശ്, മേഘാലയ ഒന്നു വീതം എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 4473 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. ഇതുവരെ 3351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്ന് രോഗമുക്തി നേടിയവര്‍ മലപ്പുറം 15, കണ്ണൂര്‍ 1, എറണാകുളം 6, തൃശൂര്‍ 10, പത്തനംതിട്ട 6, കോട്ടയം 12, കൊല്ലം 4, വയനാട് 3, തിരുവനന്തപുരം 3 എന്നിങ്ങനെയാണ്.