തിരുവനന്തപുരം : പുതിയ സംസ്ഥാന പോലീസ് മേധാവിയെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. യുപിഎസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നീ പേരുകളാണ്. ഇതില്‍ റോഡ് സേഫ്റ്റി കമ്മീഷണറായ അനില്‍ കാന്തിനാണ് സാധ്യത കൂടുതല്‍. മൂന്നംഗ പട്ടികയില്‍ സീനിയര്‍ സുധേഷ് കുമാറാണെങ്കിലും ദാസ്യപ്പണി വിവാദമാണ് തിരിച്ചടിയാകുന്നത്.
പോലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നാണ് സുപ്രീം കോടതി വിധി. മൂന്നുപേരില്‍ സന്ധ്യക്ക് മാത്രമാണ് രണ്ടു വര്‍ഷം കാലാവധിയുള്ളത്. അനില്‍ കാന്തിന് അടുത്ത ജനുവരി വരെ മാത്രമാണ് കലാവധിയുള്ളത്. പക്ഷെ നിയമനം ലഭിച്ചാല്‍ രണ്ട് വര്‍ഷം തുടരാം. സ്ഥാനമൊഴിയുന്ന പോലീസ് മേധാവി ലോോക്‌നാഥ് ബെഹ്‌റക്ക് രാവിലെ എട്ടിന് സേനാ അംഗങ്ങള്‍ യാത്രയയ്പ്പ് നല്‍കും. വൈകിട്ടാണ് പുതിയ പോലീസ് മേധാവി ചുമതലയേല്‍ക്കുന്നത്.
അതിനിടെ സംസ്ഥാന പോലീസ് മേധാവിയുടെ കാലയളവ് സംബന്ധിച്ച് പൊതുഭരണവകുപ്പ് നിയമ സെക്രട്ടറിയോട് നിയമോപദേശം തേടി. കാലയളവ് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് ബാധകമാക്കി ഉത്തരവിറക്കണമെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാട്. പോലിസ് മേധാവിക്ക് 2 വര്‍ഷം കാലയളവ് ബാധകമാക്കണമെന്ന് ആവശ്യം. പോലീസ് മേധാവിക്ക് രണ്ട് വര്‍ഷം നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.